Wednesday , January 16 2019
Breaking News
Accident

കാസര്‍കോട്ടെ പിഞ്ചുകുഞ്ഞിനെ മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, 2പേര്‍ക്ക് ഗുരുതരം

ഓച്ചിറ: കാസര്‍കോട്ടെ നാലുദിവസം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്തുനിന്ന് അടിയന്തരമായി തിരുവനന്തപുരത്തെത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു.ഓച്ചിറ പള്ളിമുക്കില്‍ വച്ചായിരുന്നു അപകടം. സൈക്കിള്‍ യാത്രക്കാരനെയും രണ്ട് ബൈക്ക് യാത്രക്കാരെയുമാണ് ആംബുലന്‍സ് ഇടിച്ചു തെറിപ്പിച്ചത്. സൈക്കിളില്‍ യാത്രക്കാരനായ കുലശേഖരപുരത്തെ ചന്ദ്രന്‍ (60) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെ 1.15 മണിയോടെയായിരുന്നു അപകടം. ശനിയാഴ്ച രാത്രി 10.20 മണിയോടെ മംഗ്‌ളൂരുവിലെ ആശുപത്രിയിലായിരുന്ന മേല്‍പറമ്പിലെ ഷറഫുദ്ദിന്റെ നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ച് കാസര്‍കോട്ടേക്ക് മടങ്ങുകയായിരുന്ന ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സ് ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് വിവരം.

RANDOM NEWS

-------------

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം : മോദി

കൊല്ലം: ശബരിമല വിഷയത്തില്‍ കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പംനിന്ന പാര്‍ട്ടി ബി.ജെ.പി. മാത്രമാണെന്ന് പ്രധാനമമന്ത്രി നരേന്ദ്രമോദി. ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാട് വ്യക്തമാണെന്നും …