Sunday , March 24 2019
Breaking News
Acciident

കെ എസ് ടി പി റോഡില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 3 പേര്‍ക്ക് ഗുരുതരം

കാസര്‍കോട് : കെ എസ് ടി പി റോഡില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ബന്തിയോട് പച്ചമ്പളയിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് മഷൂദ് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ ചളിയങ്കോട് കോട്ടരുവത്ത് വെച്ചാണ് അപകടം.

സുഹൃത്തുക്കള്‍ക്കൊപ്പം വയനാട് വിനോദ സഞ്ചാരത്തിനായി പോയി മടങ്ങുന്നതിനിടെ മഷൂദ് സഞ്ചരിച്ച കാറും എതിരെ വരികയായിരുന്ന കെ എല്‍ 10 ബി 942 നമ്പര്‍ ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് എല്ലാവരേയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ മഷൂദ് അപ്പോഴേക്കും മരണപ്പെട്ടിരുന്നു. സുഹൃത്തുക്കളായ മൂന്നു പേരെ മംഗ്ലൂരു ആശുപത്രിയിലേക്ക് മാറ്റി.

RANDOM NEWS

------

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു

കുമ്പള : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു. കുമ്പള – ബദിയഡുക്ക റോഡിലെ പെട്രോള്‍ പമ്പിനു സമീപത്തെ അബ്ദുല്‍ബഷീറിന്റെ മകള്‍ …