Tuesday , July 16 2019
Breaking News
---------

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് വൈദ്യുതി തൂണ്‍ ഇടിച്ച് തകര്‍ത്തു

പെരിയ: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വൈദ്യുതി പൂര്‍ണ്ണമായും നിലച്ചു. ചൊവ്വാഴ്ച രാവിലെ പാലാ കര്‍ണ്ണാടക പുഞ്ചക്കര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസാണ് ദേശീയ പാതയിലെ പുല്ലൂരില്‍ രണ്ട് ഇലക്ട്രിക് പോസ്റ്റില്‍ നിയന്ത്രണം വിട്ട് ഇടിച്ചത്. ഈ സമയത്ത് വഴിയാത്രക്കാരോ മറ്റ് വാഹനങ്ങളോ ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവാവുകയായിരുന്നു. ബസിന് നേരിയ കേടുപാടുകള്‍ പറ്റിയതല്ലാതെ യാത്രക്കാര്‍ അപകടം കൂടാതെ രക്ഷപ്പെടുകയായിരുന്നു. പുല്ലൂരും പരിസര പ്രദേശങ്ങളിലും വൈദ്യുതി നിലച്ചതോടെ ജനങ്ങള്‍ കഷ്ടത്തിലായി.

RANDOM NEWS

Collector-Dr.-Sajith-Babu-Damoddharan

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് അനുസൃതമായി എല്ലാ വീടുകളിലും മഴവെള്ള സംഭരണി ഉറപ്പു വരുത്തണം

കാസര്‍കോട് : ജലസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് അനുസൃതമായി എല്ലാ വീടുകളിലും മഴവെള്ള സംഭരണി ഉറപ്പു വരുത്തണമെന്ന് ജില്ലാ …