Tuesday , April 23 2019
Breaking News

പൊള്ളക്കട ദേശീയപാതയിലെ വാഹനാപകടം ; ചികിത്സയിലായിരുന്ന കോസ്റ്റ് ഗാര്‍ഡ് അസി.കമാന്റര്‍ മരിച്ചു

Accident-Deathകാഞ്ഞങ്ങാട് : പൊള്ളക്കട ദേശീയപാതയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന കോസ്റ്റ് ഗാര്‍ഡ് അസി. കമാന്റര്‍ മരിച്ചു. പെരിയ ബസ് സ്റ്റോപ്പിനു സമീപത്തെ ഗംഗാധരന്റെ മകന്‍ രാഗില്‍ ഗംഗാധരന്‍ (26) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ മംഗ്‌ളൂരുവിലെ ആശുപത്രിയലാണ് മരിച്ചത്. സാരമായി പരിക്കേറ്റ സഹോദരി രഗ്ന (22) ആശുപത്രിയിലാണ്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെ പൊള്ളക്കട ദേശീയപാതയിലാണ് ്പകടം. രാഗിലും സഹോദരിയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ എതിര്‍ ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രണ്ടുപേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

RANDOM NEWS

--------.-1

ഭാഷാവൈവിധ്യത്തിന്റെ സൗന്ദര്യം പകര്‍ന്ന് കേരളത്തിന്റെ ഒന്നാം നമ്പര്‍ ബൂത്ത്

കാസര്‍കോട് : ജനാധിപത്യ പ്രക്രിയയില്‍ ബഹുസ്വരതയുടെ സൗന്ദര്യം പ്രസരിപ്പിച്ച് സപ്തഭാഷാ സംഗമഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ ഒന്നാം നമ്പര്‍ ബൂത്ത്. …