Wednesday , July 17 2019
Breaking News
accident

ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവാവിന് സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റു

ഉദുമ: ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവാവിനെ സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചു. എരോല്‍ വേടുത്തൊട്ടിയിലെ സുരേന്ദ്രന്‍ (46) നെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ചന്ദ്രപുരത്ത് വെച്ച് എരോല്‍ അമ്പലത്തുങ്കാലിലെ ഗോപാലകൃഷ്ണന്‍ സഞ്ചരിച്ച കെഎല്‍ 60 ഡി 6588 സ്‌കൂട്ടര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്താല്‍ തെറിച്ച് വീണ സുരേന്ദ്രന്റെ കൈക്കും കാലിനും പരിക്കേറ്റു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഗോപാലകൃഷ്ണന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പരിക്കേറ്റ സുരേന്ദ്രന്‍ പറഞ്ഞു.

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …