Wednesday , September 18 2019
Breaking News
Accdent

ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികളുള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക്

ചിറ്റാരിക്കാല്‍ : ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ മലയോര ഹൈവേയിലെ അരിയിരുത്തിക്കു സമീപമാണ് അപകടം. ചെറുപുഴയില്‍ നിന്നു ചിറ്റാരിക്കാല്‍ ഭാഗത്തേക്ക് പോവുകായിരുന്ന സ്വകാര്യ ബസും ചിറ്റാരിക്കാലില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസുമാണ് കൂട്ടിയിടിച്ചത്. വിദ്യാര്‍ത്ഥികളുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. ആരുടേയുംപരുക്ക് ഗുരുതരമല്ല. വിദ്യാര്‍ഥികളായ എ.കെ.ഫര്‍സാന, ദിവ്യ എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. മറ്റുള്ളവരെ പയ്യന്നൂരിലെയും ചെറുപുഴയിലേയും ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വിട്ടയച്ചു.

RANDOM NEWS

Madhyam

കാസര്‍കോട്ടേക്കയച്ച 36 കെയ്സ് മദ്യം കാണാതായി; അന്വേഷണത്തിനൊടുവില്‍ കണ്ണൂരില്‍ കണ്ടെത്തി

കാസര്‍കോട്: പാലക്കാട്ടുനിന്ന് കാസര്‍കോട്ടെ ബിവറേജസ് സംഭരണ ശാലയിലേക്കയച്ച 36 കെയ്സ് മദ്യം കാണാതായി. അന്വേഷണത്തിനൊടുവില്‍ കണ്ണൂരിലെ സംഭരണശാലയില്‍നിന്ന് ഇവ കണ്ടെടുത്തു. …