Sunday , September 15 2019
Breaking News
accident

മൊഗ്രാല്‍ പുത്തൂരില്‍ ബൈക്കില്‍ കാറിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബൈക്കോടിച്ച സുഹൃത്തിന് പരിക്കേറ്റു. മൊഗ്രാല്‍ പെര്‍വാഡിലെ മുഹമ്മദ്ഫാത്തിമ ദമ്പതികളുടെ മകനും കുമ്പള അക്കാദമിയിലെ പ്ലസ് ടു വിദ്യാത്ഥിയുമായ നുഹ്മാന്‍(17)ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന കുമ്പള പെര്‍വാഡിലെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മൊഗ്രാലിലെ മുനാസിറി(22)നാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെ മൊഗ്രാല്‍ പുത്തൂര്‍ ടൗണിലെ കേരള ഗ്രാമീണ ബാങ്കിന് മുന്‍വശത്തായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ഡ്യൂക്ക് ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. നുഹ്മാന്റെ സഹോദരിയുടെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന് കേക്ക് വാങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ബൈക്കിന്റെ പിറകിലിരുന്ന നുഹ്മാന്‍ അപകടത്തെ തുടര്‍ന്ന് തലയിടിച്ച് വീഴുകയായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. അല്‍പസമയത്തിനകം മരണം സംഭവിക്കുകയായിരുന്നു.
സഹോദരങ്ങള്‍: ഷാനു, ഷിഫാന, ഷമീന, പരേതനായ കലന്തര്‍.

RANDOM NEWS

Deadbody

കാണാതായ വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം : വീട്ടില്‍ നിന്നും കാണാതായ വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊന്നക്കാട്ടെ മേലേമുറിയില്‍ ടെസ്സിയുടെ (48) മൃതദേഹമാണ് …