Tuesday , August 20 2019
Breaking News
accident

കണ്ണൂരില്‍ കാറും ബസും കൂട്ടിയിടിച്ച് 3 കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍ : ചാല നടാല്‍ ബൈപ്പാസില്‍ മിംസ് ആശുപത്രിക്ക് സമീപം കാറും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് മൂന്നു കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ കാസര്‍കോട് സ്വദേശികളുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 1.15 മണിയോടെയാണ് അപകടം.

കാര്‍ യാത്രക്കാരായ കാസര്‍കോട് ചെര്‍ക്കള സ്വദേശികളുമായ മനോജ് (30), സനല്‍ കുമാര്‍ (17), മൊയ്തു (25), ബസ് കണ്ടക്ടറും എറണാകുളം സ്വദേശിയുമായ സക്കീര്‍ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കൊല്ലൂരില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസും കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. എടക്കാട് പോലീസും ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.

RANDOM NEWS

INTUC

ചെങ്കല്‍ ഖനന നിരോധനം; പട്ടിണിയിലായ തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണണം: ഐ.എന്‍.ടി.യു.സി

കാസര്‍കോട് : കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ചെങ്കല്‍മേഖലയില്‍ ഖനന നിരോധനം ഏര്‍പ്പെടുത്തിയ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ നടപടിമൂലം ജില്ലയിലെ …