Sunday , December 16 2018
Breaking News
Accident

പോലീസിനെ കണ്ട് ഊടുവഴിയിലൂടെ പോയ ലോറി നിയന്ത്രണം വിട്ട് വീടിനുമുകളിലേക്ക് മറിഞ്ഞു ; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

കാസര്‍കോട് : പോലീസിനെ കണ്ട് ഊടുവഴിയിലൂടെ വെട്ടിച്ച് കടന്നുകളഞ്ഞ ലോറി നിയന്ത്രണം വിട്ട് റോഡരികിലൂള്ള വീട്ടിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ പുലിക്കുന്ന് അമെയ് റോഡിലാണ് സംഭവം. മണല്‍ കടത്തി പോവുകയായിരുന്ന ലോറി റോഡരികില്‍ നിര്‍ത്തിയിട്ട പോലീസ് വാഹനം കണ്ടതോടെ ഊടുവഴിയിലേക്ക് അമിതവേഗതയില്‍ ലോറി വെട്ടിച്ച് പോവുകന്നതിനിടയില്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഓടുമേഞ്ഞ വീട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വീടിന്റെ ചുമര്‍ തകര്‍ന്നു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ഇതിനിടെ അപകടത്തിനിടയാക്കിയ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Accident-1

RANDOM NEWS

K-M-Ahammed

കെ.എം. അഹ്മദ് അനുസ്മരണവും അവാര്‍ഡ് ദാനവും 17ന്

കാസര്‍കോട്: മാധ്യമ, സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന കെ.എം. അഹമ്മദിന്റെ എട്ടാം വിയോഗ വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും കാസര്‍കോട് …