Friday , August 17 2018
Breaking News

ആരിക്കാടിയിലെ കാറപകടം; ചികിത്സയിലായിരുന്ന ചെറുവത്തൂര്‍ സ്വദേശി മരിച്ചു

Accident-Deatnകുമ്പള:ആരിക്കാടി ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സാരമായി പരിക്കേറ്റ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുവത്തൂര്‍ സ്വദേശി മരിച്ചു. കുട്ടമത്ത് പൊന്‍മാലത്തെ ടി വി രാമകൃഷ്ണന്‍ (64) ആണ് മരിച്ചത്.ഈ മാസം രണ്ടിന് ആരിക്കാടി ദേശീയപാതയിലാണ് അപകടം ഉണ്ടായത്. മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്ക്ക് കാറില്‍ പോവുകയായിരുന്നു രാമകൃഷ്ണന്‍. ഇതിനിടയില്‍ മറ്റൊരു കാറിടിച്ചുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. വി കണ്ണന്‍ നായരുടെയും ടി വി നാരായണിയുടെയും മകനാണ്. ഭാര്യ പി രുക്മിണി(ജില്ലാ ബാങ്ക് പടന്ന ശാഖ). മക്കള്‍:രേഷ്മ, രോഷ്‌ന. മരുമക്കള്‍:മനോജ് തായിനേരി, സതീശന്‍ വെള്ളൂര്‍.

RANDOM NEWS

KSRTC

കുടകില്‍ മണ്ണിടിച്ചില്‍; കാസര്‍കോട്ടേക്കുള്ള കെ എസ് ആര്‍ ടി സി ബസുകള്‍ റദ്ദാക്കി

കാസര്‍കോട്: കര്‍ണ്ണാടകയിലെ കുടക്, ഹാസന്‍ ഭാഗങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ രൂക്ഷം. ഇതേ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ നിന്നുമുള്ള …