Thursday , May 24 2018
Breaking News
Death-Bindhu

സ്‌കൂട്ടറില്‍ മണല്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പ് ഉടമയായ യുവതി മരിച്ചു; നാട് കണ്ണീരില്‍ കുതിര്‍ന്നു

മുള്ളേരിയ : സ്‌കൂട്ടറില്‍ മണല്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പ് ഉടമയായ യുവതി മരിച്ചു. അടുക്കയിലെ പരേതനായ സുരേഷിന്റെ ഭാര്യ ബിന്ദു (44) ആണ് മരിച്ചത്. മുള്ളേരിയ അടുക്കം റോഡില്‍ ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം.

രാവിലെ മുള്ളേരിയ ടൗണിലെ ടൈലറിംഗ് ഷോപ്പിലേക്ക് സ്വന്തം സ്‌കൂട്ടറില്‍ പോകുമ്പോഴാണ് അമിത വേഗതയില്‍ വന്ന മണല്‍ കയറ്റിയ ടോറസ് ലോറിയിടിച്ചത്. സ്‌കൂട്ടറില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് തെറിച്ചുവീണ ബിന്ദുവിന്റെ തലയിലൂടെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചു.

ആദൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

RANDOM NEWS

Court

മൂന്നുവയസുകാരനെ ചിരവകൊണ്ട് അടിച്ചുകൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റക്കാരന്‍

കാസര്‍കോട് : മദ്യലഹരിയിലെത്തി മൂന്നുവയസുകാരനെ ചിരവ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റക്കാരനന്ന് കോടതി കണ്ടെത്തി. പാണത്തൂര്‍ മൈലാട്ടി …