Tuesday , August 21 2018
Breaking News
Accident

നഗരമധ്യത്തില്‍ നിയന്ത്രണം വിട്ട കാര്‍ പെട്ടികടയും മതിലും ഇടിച്ച് തകര്‍ത്തു

കാഞ്ഞങ്ങാട്: നഗര മധ്യത്തില്‍ നിയന്ത്രണം വിട്ട കാര്‍ പെട്ടികടയും മതിലും ഇടിച്ച് തകര്‍ത്തു. കാസര്‍കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന കെഎല്‍ 13 എഎഫ് 8448 നമ്പര്‍ കാറാണ് തിങ്കളാഴ്ച പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. കോട്ടച്ചേരി പെട്രോള്‍ പമ്പിന് സമീപത്തെ നെല്ലിക്കാട്ടെ വികലാംഗനായ ഗോപിയുടെ പെട്ടികടയില്‍ ഇടിച്ച കാര്‍ പിറകിലുള്ള മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
പെട്ടികടയില്‍ വില്‍പ്പനക്ക് വെച്ച പഴവര്‍ഗ്ഗങ്ങള്‍ മുഴുവനും നശിച്ചു. ഈ സമയത്ത് മറ്റ് വാഹനങ്ങളൊ വഴിയാത്രക്കാരോ ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
മംഗലാപുരം വിമാനത്താവളത്തില്‍ പോയി തിരിച്ച് കണ്ണൂരിലേക്ക് പോകുകയായിരുന്ന കണ്ണൂര്‍ സ്വദേശി ഷമിയാസ് (38) ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സാരമായി പരിക്കേറ്റ ഷമിയാസിനെ മാവുങ്കാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടികട തകര്‍ത്തതില്‍ ഒരു ലക്ഷ രൂപയുടെ നഷ്ടം സംഭവിച്ചതായി ഗോപിയുടെ പരാതിയില്‍ പറയുന്നു.

RANDOM NEWS

Congress

രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

കാസര്‍കോട്: രാജീവ് ഗാന്ധിയുടെ 74ാം ജന്മദിനത്തില്‍ ഡി.സി.സി. ഓഫീസില്‍ പുഷ്പാര്‍ച്ചന യും അനുസ്മരണവും നടത്തി. കെ. നീലകണ്ഠന്‍, പി.എ. അഷ്‌റഫലി, …