Wednesday , July 17 2019
Breaking News
accident

പൊള്ളക്കടയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ക്ക് പരിക്ക്

പെരിയ: ദേശീയപാതയില്‍ പൊള്ളക്കടയില്‍ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് സംഭവം. പെരിയ ബസ്സ്റ്റോപ്പിനുസമീപത്തെ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ രജില്‍ (26), സഹോദരി രജിന (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ രജിലിന്റെ നില ഗുരുതരമാണ്. പെരിയ ഭാഗത്തുനിന്ന് കാഞ്ഞങ്ങാട്ടേക്കു വരികയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പെരിയ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …