Thursday , July 18 2019
Breaking News
money

വാഹനാപകടം : സി.പി.എം ലോക്കല്‍ സെക്രട്ടറിക്ക് എട്ട് ലക്ഷം നഷ്ടപരിഹാരം

moneyഉപ്പള: സി.പി.എം ലോക്കല്‍ സെക്രട്ടറി ഉപ്പള ചെറുഗോളിയിലെ ശിവപ്രസാദിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തൊഴിലാളി തര്‍ക്ക പരിഹാര കമ്മീഷണര്‍ ഉത്തരവിട്ടു. ശിവപ്രസാദ് കണ്ണൂരിലെ എം.കെ ചാക്കോയുടെ ലോറിയില്‍ ജോലി ചെയ്യുകയായിരുന്നു. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ 2011 ജൂണ്‍ 4ന് ചെറുവത്തൂരില്‍ വെച്ച് മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ശിവപ്രസാദിന് വേണ്ടി അഡ്വ. രാമപാട്ടാളി ഹാജരായി.

RANDOM NEWS

Arrested

കൊലക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് : കൊലക്കേസ് പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പോലീസ് …