Tuesday , February 19 2019
Breaking News
Accident

ബൈക്ക് നിയന്ത്രണം വിട്ട് റോഡ് മുറിച്ചുകടക്കുകയായിരുന്നയാളെ ഇടിച്ചുതെറിപ്പിച്ചു ; ബൈക്കില്‍ നിന്നും തെറിച്ച് വീണ് യുവാവ് ലോറി കയറി മരിച്ചു

മഞ്ചേശ്വരം : കുഞ്ചത്തൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്നയാളെ ഇടിച്ചു തെറിപ്പിച്ചു. ബൈക്കില്‍ നിന്നും തെറിച്ചു വീണ യുവാവ് ലോറി കയറി മരിച്ചു. കുഞ്ചത്തൂരിലെ ഇബ്രാഹിം ആരിഫിന്റെ മകന്‍ നിയാസ് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം.

നിയാസ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡ് മുറിച്ചു കടക്കുകയായിരുന്ന അബ്ദുല്ല എന്നയാളെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചു വീണ നിയാസിന്റെ ദേഹത്തേക്ക് ലോറി കയറിയിറങ്ങുകയായിരുന്നു. നിയാസ് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ മംഗ്‌ളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.Accident

RANDOM NEWS

Mullappally-Visit

കൊല്ലപ്പെട്ട ശരത്തിന്റെ അച്ഛന്റെ മുന്നില്‍ വിതുമ്പിക്കരഞ്ഞ് മുല്ലപ്പള്ളി;കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കെ പി സി സി 25 ലക്ഷംരൂപ വീതം ധനസഹായം നല്‍കും

കാസര്‍കോട് : പെരിയയില്‍ കൊല്ലപ്പെട്ട .യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്തിന്റെ അച്ഛനെ ആശ്വസിപ്പിക്കവെ നിയന്ത്രണം വിട്ട് കരഞ്ഞ് കെ പി …