Monday , June 1 2020
Breaking News

സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ് വീട്ടമ്മ മരിച്ചു

കുണ്ടംകുഴി: ഓടുന്ന സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുണ്ടംകുഴി ബെദിരയിലെ സി.ശോഭ (44)യാണ് മരിച്ചത്. മുന്‍ ബേഡഡുക്ക പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാനും സി.പി.എം നേതാവുമായ പി.ബാലകൃഷ്ണന്റെ ഭാര്യയാണ്. തിരുവോണ ദിവസം വൈകിട്ട് ബേത്തൂര്‍പാറ സ്‌കൂളിനടുത്ത് വെച്ചാണ് അപകടം നടന്നത്. മകന്‍ ഓടിച്ച സ്‌കൂട്ടറിന്റെ പിറകില്‍ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു ശോഭ.
സ്‌കൂളിന് മുന്‍വശത്തെ റോഡില്‍ ഹമ്പ് മറിക്കടക്കുമ്പോഴാണ് സ്‌കൂട്ടിയില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയില്‍ വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

മക്കള്‍: സജീഷ്, സൗമ്യ. മരുമകന്‍: രവീന്ദ്രന്‍ (കണ്ണം വയല്‍).കുറ്റിക്കോല്‍ പരക്കുന്നിലെ പരേതനായ നാരായണന്‍ നായരുടെയും നാരായണി അമ്മയുടെയും മകളാണ്. സഹോദരങ്ങള്‍: രാധ കൊട്ടംകുഴി, കൃഷ്ണന്‍ കോളിയടുക്കം, സരോജിനി കാനത്തൂര്‍, തമ്പാന്‍ പരക്കുന്ന്.

RANDOM NEWS

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

ചട്ടഞ്ചാല്‍ : അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. തെക്കില്‍ ദേലമ്പാടി ഹൗസിലെ ടി ഡി അബ്ദുല്‍ഖാദറിന്റെയും പരേതയായ …