Tuesday , January 22 2019
Breaking News

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

tAccidentനീലേശ്വരം: കരുവാച്ചേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കരിവെള്ളൂര്‍ അറേബ്യന്‍ വാട്ടര്‍ പ്രൂഫ് സ്ഥാപന ഉടമ കരിവെള്ളൂര്‍ കുതിരുമ്മല്‍ വാണിയില്ലം സോമേശ്വരി ക്ഷേത്ര സമീപത്തെ ടി കെ ലക്ഷ്മണന്‍ (57) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.
ഇളമ്പച്ചിയിലെ ക്ഷേത്ര ശില്‍പ്പിയായിരുന്ന പരേതരായ തെക്കടവന്‍ അപ്പു പണിക്കര്‍ മണിയാണിയുടെയും കാനക്കീല്‍ ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: എം.വനജ. മക്കള്‍: ലിജേഷ് (യുണൈറ്റഡ് ഇന്‍ഷൂറന്‍സ്, കാഞ്ഞങ്ങാട്), ലിജിന (ദുബായ്). മരുമക്കള്‍: വിഖില ( ചെറുപുഴ), വിജേഷ്(ദുബായ്). സഹോദരങ്ങള്‍: കെ.പ്രസന്ന (ഇളമ്പച്ചി), കാനക്കീല്‍ കമലാക്ഷന്‍ പണിക്കര്‍ (ഗോകുലം ട്രേഡേര്‍സ്, പാലക്കുന്ന്).

RANDOM NEWS

Vellapally

ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിന് ഒരു ചുക്കും സംഭവിക്കില്ല; യുഡിഎഫിന് സര്‍വനാശം-വെള്ളാപ്പള്ളി

കൊല്ലം: ശബരിമല വിഷയത്തില്‍ യുഡിഎഫിനായിരിക്കും സര്‍വ്വനാശം സംഭവിക്കുകയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അവരുടെ കുറേ വോട്ടുകള്‍ ബിജെപിക്ക് …