Wednesday , March 20 2019
Breaking News
accident

പാല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗൃഹനാഥന്‍ കാറിടിച്ച് മരിച്ചു

കാഞ്ഞങ്ങാട്: പാല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗൃഹനാഥന് കാറിടിച്ച് ദാരുണാന്ത്യം. ചെമ്മട്ടംവയല്‍ തോയമ്മയിലെ രവീന്ദ്രന്‍ (63) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ദേശീയ പാതയില്‍ തോയമ്മല്‍ കൃഷ്ണ മില്ലിന് സമീപത്ത് വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന രവീന്ദ്രനെ അമിത വേഗതയില്‍ വന്ന കാറിടിക്കുകയായിരുന്നു. സാരമായ പരിക്കുകളോടെ ഉടന്‍ തന്നെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറി ക്ലീനറായി നേരത്തെ ജോലി ചെയ്തിരുന്നു. ഒരു കാലിന് സ്വാധീനമില്ലാത്തതിനാല്‍ ഇപ്പോള്‍ ജോലിക്ക് പോവാറില്ലായിരുന്നു.
ഭാര്യ: പരേതയായ നാരായണി. മകള്‍: രമ്യ. മരുമകന്‍: ലീലാധരന്‍. സഹോദരങ്ങള്‍: തമ്പാന്‍, രമണി, ശാന്ത, പത്മനാഭന്‍. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

RANDOM NEWS

Marannam

പ്രസവത്തിനിടെ മാതാവും കുഞ്ഞു മരിച്ചു

ചിത്താരി : പ്രസവത്തിനിടെ മാതാവും കുഞ്ഞും മരിച്ചു. സൗത്ത് ചിത്താരിയിലെ എ കെ മജീദിന്റെ ഭാര്യ ഹസീന (26)യും കുഞ്ഞുമാണ് …