Sunday , September 15 2019
Breaking News
Accident

തെക്കില്‍ ദേശീയപാതയില്‍ രണ്ട് ലോറികള്‍ക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരനായ കര്‍ണാടക സ്വദേശിക്ക് ദാരുണാന്ത്യം

ചെര്‍ക്കള : തെക്കില്‍ ദേശീയപാതയില്‍ രണ്ടു ലോറികള്‍ക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരനായ കര്‍ണാടക സ്വദേശിക്ക് ദാരുണാന്ത്യം. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി ഉമറുല്‍ ഫാറൂഖ് (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.45 മണിയോടെയാണ് സംഭവം. ഉമറുല്‍ ഫാറൂഖ് ഓടിച്ച ബൈക്ക് ഒരു ലോറിക്ക് മുന്നിലായിരുന്നു. ഇതിനിടെ പിറകിലൂടെ വന്ന മറ്റൊരു ലോറി ബൈക്കിലിടിച്ചതിനെ തുടര്‍ന്ന് ഫാറൂഖ് രണ്ടു ലോറിക്കുമിടയില്‍പ്പെടുകയായിരുന്നു. ഉടന്‍ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ് ഐ വി പി വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി രണ്ടു ലോറികളും കസ്റ്റഡിയിലെടുത്തു.

RANDOM NEWS

Snake

അമ്മയോടൊപ്പം ഉറങ്ങികിടന്ന പിഞ്ചുകുട്ടി കരിമൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

പെര്‍ള : അമ്മയോടൊപ്പം കൂടെ ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുകുട്ടി കരിമൂര്‍ഖന്റെ കടിയേറ്റ് മരിച്ചു. പെര്‍ള കജംപാടി സ്‌കൂളിന് സമീപത്തെ കാന്തപ്പ-കുസുമ ദമ്പതികളുടെ …