Sunday , March 24 2019
Breaking News
accident

സഹോദരിയുടെ വിവാഹം ക്ഷണിക്കാന്‍ ബൈക്കില്‍ പോകുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു

ഉപ്പള : സഹോദരിയുടെ വിവാഹം ക്ഷണിക്കാന്‍ ബൈക്കില്‍ പോകുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. പൈവളിഗെ അചക്കര മനാഫ് മന്‍സില്‍ ഫാറൂഖ് എന്ന മനാഫ് (22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പൈവളിഗെയില്‍ വെച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മനാഫിനെ ഉടന്‍ മംഗ്‌ളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സഹോദരി മറിയത്ത് ഷംനയുടെ വിവാഹത്തിനായി അടുത്തിടെയാണ് മനാഫ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.
മാതാവ് ആയിഷ: സഹോദരന്‍ അക്രമം.

RANDOM NEWS

------

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു

കുമ്പള : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു. കുമ്പള – ബദിയഡുക്ക റോഡിലെ പെട്രോള്‍ പമ്പിനു സമീപത്തെ അബ്ദുല്‍ബഷീറിന്റെ മകള്‍ …