Monday , May 20 2019
Breaking News
accident

ഹൊസങ്കടിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കര്‍ഷകന്‍ മരിച്ചു

ഹൊസങ്കടി: റോഡ് മുറിച്ചുകടക്കുകയായിരുന്ന കര്‍ഷകന്‍ കാറിടിച്ച് മരിച്ചു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിന് സമീപത്തെ ബാബു ഷെട്ടി(65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ ഹൊസങ്കടി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്. ബാബുഷെട്ടി റോഡ് മറികടക്കുന്നതിനിടെ മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന സിഫ്റ്റ് കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷെട്ടി ആസ്പത്രിയില്‍ എത്തും മുമ്പേ മരണപ്പെട്ടു.
ഭാര്യ: ജയന്തി. മക്കള്‍: ജഗനാഥന്‍, ഓണജാക്ഷി, കരുണാകരന്‍, കലാവതി, സതീഷ്, ചൈത്ര.

RANDOM NEWS

Obit

ഡോ. കെ. അഹമ്മദ് ബഷീര്‍ അന്തരിച്ചു

കുമ്പള: കുമ്പള ബദിയടുക്ക റോഡിലെ ബി.എം.എ. ഹെല്‍ത്ത് സെന്റര്‍ ഉടമയും കുമ്പള മാവിനക്കട്ടയില്‍ താമസക്കാരനുമായ ഡോ.കെ. അഹ്മദ് ബഷീര്‍(71) അന്തരിച്ചു. …