Monday , May 20 2019
Breaking News

ബംഗളൂരുവില്‍ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശിനി മരിച്ചു

Accident-deathകാഞ്ഞങ്ങാട്: ബംഗളൂരു കെ.ആര്‍. പുരത്ത് ഉണ്ടായ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശിനി മരിച്ചു. കോട്ടച്ചേരി രാം നഗര്‍ റോഡിലെ ഗുരുദേവ് ഏജന്‍സീസ് ഉടമ മേലാങ്കോട്ട് എസ്.എസ് കലാമന്ദിറിന് സമീപമുള്ള എച്ച്. സുരേന്ദ്രപൈയുടേയും സാധന എസ്.പൈയുടേയും മകള്‍ സുസ്മിത എസ്.പൈ(25)യാണ് മരിച്ചത്. ബംഗളൂരുവിലെ ഡെല്‍ ഇ.എം.സി. ഇന്ത്യ കമ്പനിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. സുസ്മിത സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തെന്നിമറിഞ്ഞ് റോഡില്‍ വീണപ്പോള്‍ എതിരേ വന്ന ട്രക്ക് ഇടിച്ച് സംഭവസ്ഥലത്ത് വെച്ച് മരിക്കുകയായിരുന്നു.
സഹോദരങ്ങള്‍: സഞ്ജന എസ്.പൈ, സന്ദീപ് എസ്. പൈ

RANDOM NEWS

Obit

ഡോ. കെ. അഹമ്മദ് ബഷീര്‍ അന്തരിച്ചു

കുമ്പള: കുമ്പള ബദിയടുക്ക റോഡിലെ ബി.എം.എ. ഹെല്‍ത്ത് സെന്റര്‍ ഉടമയും കുമ്പള മാവിനക്കട്ടയില്‍ താമസക്കാരനുമായ ഡോ.കെ. അഹ്മദ് ബഷീര്‍(71) അന്തരിച്ചു. …