Wednesday , January 29 2020
Breaking News

ഉദുമയില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കാറിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; 3 പേര്‍ക്ക് പരിക്ക്

ഉദുമ : ഉദുമ പള്ളത്തില്‍ കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട കാറിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കരിപ്പോടി ദോഡിപ്പള്ളിക്ക് സമീപത്തെ അശോകന്റെ മകന്‍ അമിത്ത് (14) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. അമിതവേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. നിര്‍ത്തിയിട്ട കാറിലായിരുന്നു അമിത്തും കൂട്ടുകാരും. ശനിയാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെയാണ് അപകടം.
നാട്ടുകാര്‍ ഓടിക്കൂടി അമിതിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ സരോജിനി.

RANDOM NEWS

മദ്രസ വിദ്യാര്‍ത്ഥികളെ അക്രമിച്ച സംഭവം ; പിടികൂടിയ പ്രതിയെ വിട്ടയച്ചു. പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്ത്

കുമ്പള: ബംബ്രാണയില്‍ മദ്രസ വിദ്യാര്‍ത്ഥികളെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്ത്. തിങ്കളാഴ്ച …