Wednesday , July 18 2018
Breaking News

തെയ്യം കാണാന്‍ പോയ വൃദ്ധന്‍ സ്‌കൂട്ടറിടിച്ചു മരിച്ചു

Accidentപയ്യന്നൂര്‍: തെയ്യം കാണാന്‍ പോകുന്നതിനിടയില്‍ സ്‌കൂട്ടറിടിച്ചു ഗുരുതരമായ പരിക്കുകളോടെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വൃദ്ധന്‍ മരിച്ചു. കാനാ രാമചന്ദ്രന്‍ (62) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം. എടാട്ട്, കണ്ണങ്ങാട്ടേക്ക് തെയ്യം കാണാന്‍ പോകുന്നതിനിടയിലായിരുന്നു അപകടം. രാമചന്ദ്രനെ ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. സിസിടിവി ക്യാമറയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഇ.പി.ശ്യാമളയാണ് രാമചന്ദ്രന്റെ ഭാര്യ. ഷീബ, സീന, സജിനി മക്കളും ദിനേശന്‍,രാജീവന്‍, രാജേഷ് മരുമക്കളും നാരായണി, കല്യാണി, സാവിത്രി സഹോദരങ്ങളുമാണ്. അപകടത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

RANDOM NEWS

CPT

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ജില്ലയില്‍ സ്ഥാപിക്കണം : സിപിടി കേരള

കാഞ്ഞങ്ങാട് : കേരളത്തിന് അനുവദിച്ച ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കാസര്‍കോട് ജില്ലയില്‍ പെരിയ കേന്ദ്രസര്‍വ്വകലാശാലയോടനുബന്ധിച്ച് യാഥാര്‍ത്യമാക്കണമെന്ന് …