Monday , February 18 2019
Breaking News
accident

സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ മരിച്ചു

കാസര്‍കോട്: പിറകോട്ടെടുത്ത സ്വകാര്യ ബസിടിച്ച് സ്ത്രീ മരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് പുതിയ ബസ്സ്റ്റാന്റിലാണ് അപകടമുണ്ടായത്.
ആന്ധ്രാപ്രദേശ് സ്വദേശിനിയാണെന്നാണ് സംശയിക്കുന്നത്. ബസ് പിറകോട്ടെടുക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ഉടന്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും നില വഷളായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മരിച്ചത്. കുമ്പള ഗവ. ആസ്പത്രിക്ക് സമീപത്താണ് ഇവര്‍ താമസിച്ചിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

RANDOM NEWS

Deadbody

കളക്ടറേറ്റിലെ ജീവനക്കാരന്‍ വിഷം കഴിച്ച് മരിച്ച നിലയില്‍

കാസര്‍കോട് : കാസര്‍കോട് കളക്ടറേറ്റിലെ ജീവനക്കാരനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ ചായിത്തോട്ടത്തെ പരേതനായ മാധവന്‍ നായര്‍-ലക്ഷ്മി …