Friday , March 22 2019
Breaking News
accident

കിളിമാനൂരില്‍ വാഹനാപകടം; പ്രതിശ്രുത വരനടക്കം രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനാപകടത്തില്‍ പ്രതിശ്രുതവരന്‍ ഉള്‍പ്പടെ രണ്ട് യുവാക്കള്‍ മരിച്ചു. വാമനപുരം ആനകുടി സ്വദേശികളായ വിഷ്ണുരാജ്(26), ശ്യാം(25) എന്നിവരാണ് മരിച്ചത്. വിഷ്ണുരാജിന്റെ വിവാഹം നാളെ നടക്കാനിരിക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുംവഴിയാണ് അപകടമുണ്ടായത്. എംസിറോഡില്‍ പുളിമാത്തിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് തടി കയറ്റി വന്ന ലോറിയ്ക്ക് പിന്നില്‍ ഇടിയ്ക്കുകയായിരുന്നു. കിളിമാനൂര്‍ ഭാഗത്തു നിന്നും വാമനപുരത്തുള്ള വീട്ടിലേക്ക് പോവുകയായിരുന്നു വിഷ്ണുരാജും ശ്യാമും. സംഭവത്തില്‍ കിളിമാനൂര്‍ പോലീസ് കേസെടുത്തു. ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള തുടര്‍നടപടികള്‍ നടന്നു വരുന്നതായി കിളിമാനൂര്‍ പോലീസ് അറിയിച്ചു.

RANDOM NEWS

Adoor

സോളാര്‍ കേസിലെ പ്രതികള്‍ക്കെതിരെ മത്സരിക്കുമെന്ന് പരാതിക്കാരി

തിരുവനന്തപുരം: സോളാര്‍ കേസില്‍ പ്രതികള്‍ക്കെതിരെ മത്സരിക്കുമെന്ന് പരാതിക്കാരി. താന്‍ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അതില്‍ ഏതെങ്കിലും …