Tuesday , September 24 2019
Breaking News

പി ബി അഷ്‌റഫിന് കണ്ണീരില്‍ കുതിര്‍ന്ന വിട

Accident-Deathകാസര്‍കോട്: പൊതുപ്രവര്‍ത്തകനും മുന്‍ ബ്ലോക്ക് പഞ്ചായത്തംഗവും മുസ്ലിം ലീഗ് നേതാവുമായ കീഴൂരിലെ പി.ബി അഷ്റഫി(46)ന്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ കെ.എസ്.ടി.പി റോഡില്‍ ചളിയങ്കോട് വെച്ചാണ് അപകടമുണ്ടായത്. അഷ്റഫും സുഹൃത്ത് അന്‍വറും സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കെ.എസ്.ആര്‍.ടി ബസിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അഷ്റഫിനെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പരിക്കേറ്റ അന്‍വറിനെ കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട്ട് നിന്ന് കീഴൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നേരത്തെ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ ചെമനാട് ഡിവിഷനെ പ്രതിനിധീകരിച്ച പി.ബി അഷ്റഫ് മുസ്ലിം ലീഗ് ചെമനാട് പഞ്ചായത്ത് കമ്മിറ്റി അംഗവും കീഴൂര്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജറുമായിരുന്നു. നിരവധി സംഘടനകളുടെ ഭാരവാഹിയായിരുന്നു. നാടിന്റെ പൊതുപ്രവര്‍ത്തനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന അഷ്റഫ് രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. കീഴൂരിലെ പി.ബി ഇബ്രാഹിമിന്റെയും പരേതയായ സഫിയയുടെയും മകനാണ്. ചെമനാട് പഞ്ചായത്തംഗം റഹ്മത്താണ് ഭാര്യ. മക്കള്‍: അജ്നാസ്, അനസ്, ആയിഷ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, റഫീഖ്, അബൂബക്കര്‍, ഫരീദ, സാജിദ, സുമയ്യ, ബീവി.
പി.ബി അഷ്റഫിന്റെ മരണവിവരമറിഞ്ഞ് രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളുമടക്കം നിരവധി പേരാണ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിയത്. മയ്യത്ത് കീഴൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

RANDOM NEWS

BJP

സംസ്ഥാന ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും ഉപതെരഞ്ഞെടുപ്പ്: ശ്രീകാന്ത്

മഞ്ചേശ്വരം: അഴിമതിയും ധൂര്‍ത്തും നിറഞ്ഞ പിണറായി സര്‍ക്കാറിന്റെ ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. …