Wednesday , December 19 2018
Breaking News

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് മല്‍സ്യവില്‍പനക്കാരന്‍ മരിച്ചു

Accident-Deathപൊയിനാച്ചി: സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് മല്‍സ്യവില്‍പനക്കാരന്‍ മരിച്ചു. പള്ളിക്കരയിലെ താജുദ്ദീനാ(55)ണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെ മയിലാട്ടി ബട്ടത്തൂരിലാണ് അപകടം. കണ്ണൂരില്‍ നിന്നും കാസകോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പൊയിനാച്ചി ഭാഗത്തു നിന്നും പെരിയയിലേക്ക് പോവുകയായിരുന്ന താജുദ്ദീന്‍ സഞ്ചരിച്ച സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. തെറിച്ചു വീണ താജുദ്ദീന്റെ ദേഹത്ത് കൂടെ ബസിന്റെ പിന്‍ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.വിവരമറിഞ്ഞ് ഹൈവേ പോലിസും ബേക്കല്‍ പോലിസും സ്ഥലത്തെത്തി മൃതദേഹം കാസകോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: പരേതയായ ബീവി. ഭാര്യ: ബീവി. മക്കള്‍: സിറാജുദ്ദീന്‍, ഷാജി (ഇരുവരും ദുബയ്), ഫാരിസ.

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …