Tuesday , April 23 2019
Breaking News
Accident-Kuwait

കുവൈത്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് മലയാളികളടക്കം 15 പേര്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് 15 തൊഴിലാളികള്‍ മരിച്ചു. എണ്ണ ഖനനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്ട് കമ്പനിയിലെ തൊഴിലാളികളാണ് മരിച്ചവരെല്ലാം.

തെക്കന്‍ കുവൈത്തില്‍ ബര്‍ഗാന്‍ എണ്ണപാടത്തിന് സമീപമാണ് അപകടം നടന്നത്. ഏഷ്യന്‍ സ്വദേശികളാണ് മരിച്ചവരിലധികമെന്ന് കുവൈത്ത് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു. മരിച്ചവരില്‍ മലയാളികള്‍ ഉണ്ടോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

അതേ സമയം ഇവര്‍ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടു പേരുടെ നില അതീവ ഗുരതരമാണ്.

Accident-Kuwait

RANDOM NEWS

Prime-Minister

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇ യുടെ പരമോന്നത ബഹുമതി

ദുബായ്: യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. യു.എ.ഇ യും ഇന്ത്യയും തമ്മിലുള്ള …