Friday , May 24 2019
Breaking News
Accident

തളങ്കര സ്വദേശിനി തെക്കോട്ട് കാറപകടത്തില്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

Accidentതലപ്പാടി : തെക്കോട്ടുണ്ടായ കാറപകടത്തില്‍ കാസര്‍കോട് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമുന്നീസയുടെ സഹോദരി മുംതാസ് (40) മരിച്ചു. മുംതാസിന്റെ മകള്‍ ഇഷാന(12), മകന്റെ പ്രതിശ്രുത വധു ഷിഫാന(19), സഹോദരി സമീറ(36), ഷിഫാനയുടെ സഹോദരന്‍ മുഹമ്മദ് അഷ്ഫാന്‍(25) എന്നിവര്‍ക്ക് പരിക്കേറ്റു. ഷിഫാനയുടെയും സമീറയുടെയും ഇഷാനയുടെയും പരിക്ക് സാരമുള്ളതാണ്. സമീറയെയും ഇഷാനയെയും വ്യാഴാഴ്ച രാവിലെ ശസ്ത്രക്രിയക്ക് വിധേയരാക്കി.

മുംതാസ് സഞ്ചരിച്ചിരുന്ന കാര്‍ മറുഭാഗത്തുനിന്നു വന്ന മറ്റൊരു വാഹനത്തിനു സൈഡുകൊടുക്കുന്നതിനിടയില്‍ മരത്തിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു പോയ കാറിന്റെ ഡോറിലൂടെ പുറത്തേക്കു വീണ മുംതാസ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.

തളങ്കര തെരുവത്തെ ഹുമയൂണ്‍ ഹാജിറാബി ഹാജിറ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അമീര്‍, അലി, ഹുസൈന്‍, അമീദാബി, നജ്മുന്നിസ.

RANDOM NEWS

Unnithan

കാസര്‍കോട്ട് അട്ടിമറി വിജയം നേടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ; 41847 വോട്ടുകളുടെ ഭൂരിപക്ഷം

കാസര്‍കോട് : ഉണ്ണിത്താന് അട്ടിമറി ജയം. 41,847 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ കെ.പി. സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്. ഉണ്ണിത്താന് 4,73,831 ഉം …