Wednesday , December 19 2018
Breaking News
Accused

അരക്കിലോ കഞ്ചാവുമായി പത്തോളം കേസുകളിലെ പ്രതി അറസ്റ്റില്‍

കുമ്പള : പത്തോളം കഞ്ചാവു കേസില്‍ പ്രതിയായ യുവാവിനെ അരക്കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുമ്പള ശാന്തിപ്പള്ളത്തെ അബ്ദുല്‍ റഷീദ് എന്ന സമൂഹ റഷീദി (32)നെയാണ് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വി പ്രസന്ന കുമാറിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി കുമ്പള ടൗണില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
നേരത്തെ രണ്ടര കിലോ കഞ്ചാവ് കടത്തിയതടക്കം ഇയാള്‍ക്കെതിരെ എക്‌സൈസിലും പോലീസിലുമായി പത്തോളം കേസുകള്‍ ഉള്ളതായി ഇന്‍സ്‌പെക്ടര്‍ പ്രസന്നകുമാര്‍ പറഞ്ഞു. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സി കെ ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലിജു, ശരത്, വിനോദ്കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …