Saturday , November 17 2018
Breaking News

പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട സുബൈദ വധക്കേസിലെ മുഖ്യപ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

കാസര്‍കോട് : പെരിയ ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസിലെ മുഖ്യപ്രതി പോലീസിനെ വെട്ടിച്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. സുള്ള്യ അജ്ജാവര ഗുളുംബ ഹൗസിലെ അസീസ് (30) ആണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ കര്‍ണാടക സുള്ള്യയില്‍ വെച്ചാണ് സംഭവം. കര്‍ണാടകയിലെ ഒരു കേസുമായി ബന്ധപ്പെട്ട് സുള്ള്യ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരു മതിലിനോട് ചേര്‍ന്ന് സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു. ഇതിനിടയില്‍ മതില്‍ ചാടി പോലീസിനെ തന്ത്രപൂര്‍വ്വം കബളിപ്പിച്ച് അസീസ് രക്ഷപ്പെടുകയായിരുന്നു.

എ ആര്‍ ക്യാമ്പിലെ പോലീസുകാരായ മഹേഷ്, ശരത് എന്നിവരാണ് പ്രതിയെ കര്‍ണാടകയിലേക്ക് കൊണ്ടുപോയത്. ഇവര്‍ സുള്ള്യപോലീസില്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ വിവിധ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.

RANDOM NEWS

Food

കാഞ്ഞങ്ങാട് ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലുകളിലെ ശുചിത്വ സാഹചര്യം മനസിലാക്കാന്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ …