Tuesday , September 24 2019
Breaking News
Mohanlal---Peter

ബാഹുബലിയെയും പീറ്റര്‍ ഹെയ്‌നെയും പുകഴ്ത്തി മോഹന്‍ലാല്‍

Mohanlal---Peter

ബാഹുബലിയെയും പീറ്റര്‍ ഹെയ്‌നെയും പുകഴ്ത്തി മോഹന്‍ലാല്‍. ഈ വര്‍ഷത്തെ സൈമ അവാര്‍ഡ് ചടങ്ങിനിടെയാണ് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയെ പുകഴ്ത്തി മോഹന്‍ലാല്‍ സംസാരിച്ചത്.

പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് തന്റെ ആരാധകര്‍ക്കായി മോഹന്‍ലാല്‍ ബാഹുബലിയെപ്പറ്റി സംസാരിക്കുന്ന വിഡിയോ പങ്കുവച്ചതും. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മോഹന്‍ലാല്‍ എന്ന് പേരെടുത്തുപറഞ്ഞാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബാഹുബലിയെപ്പറ്റി മോഹന്‍ലാല്‍ പറഞ്ഞത് ഇങ്ങനെ ‘ ബാഹുബലിയുടേത് വലിയൊരു വിജയമാണ്. തെലുങ്കിലെ മാത്രം വിജയമല്ല, തെന്നിന്ത്യയുടെ മുഴുവന്‍ വിജയമായി ഞാന്‍ അത് കാണുന്നു. ഏത് അന്യഭാഷ ചിത്രമായാലും അത് ദേശീയമായാലും അന്തര്‍ദേശീയമായാലും അതിനോട് കിടപിടിക്കത്തരീതിയില്‍ ഈ സിനിമ ഒരുക്കിയ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.

അതുപോലെ ഈ സിനിമയ്ക്കായി അത്ഭുതാവഹമായ ആക്ഷന്‍രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്‌നും അഭിനന്ദനം. മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ പുലിമുരുകനില്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നാണ്. ചിത്രത്തിനായി വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നതും.

RANDOM NEWS

cINEMA

പ്രണയമീനുകളുടെ കടല്‍ ആദ്യ ടീസര്‍ പുറത്ത്

കമല്‍ സംവിധാനം ചെയ്യുന്ന വിനായകന്‍ ചിത്രം ‘പ്രണയ മീനുകളുടെ കടലി’ന്റെ ടീസര്‍ പുറത്തിറങ്ങി. വിനായകന്റെ കഥാപാത്രം കടലില്‍ സ്രാവുകളെ വേട്ടയാടുന്ന …