Saturday , April 20 2019
Breaking News
Adalath

പരാതിപരിഹാര അദാലത്ത് സംഘടിപ്പിച്ചു

കാസര്‍കോട് : ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു താലൂക്ക് തലത്തില്‍ നടത്തുന്ന പരാതിപരിഹാര അദാലത്തുകളില്‍ ആദ്യത്തേതായ കാസര്‍കോട് താലൂക്ക്തല പരാതിപരിഹാര അദാലത്ത് കളക്ടറേറ്റില്‍ സംഘടിപ്പിച്ചു. കാസര്‍കോട് താലൂക്ക് പരിധിയില്‍ നിന്ന് ജനുവരി 31 വരെ ലഭിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഓണ്‍ലൈനായി 91 പരാതികളായിരുന്നു ലഭിച്ചത്. 14 പേര്‍ അദാലത്തിനെത്തി. പുതുതായി 13 അപേക്ഷകള്‍ സ്വീകരിച്ചു. ഒരു പരാതി ഒത്തുതീര്‍പ്പാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായം, പട്ടയം, റേഷന്‍കാര്‍ഡ് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്, റീസര്‍വ്വേ എന്നിവ സംബന്ധമായ അപേക്ഷകള്‍ പരിഗണിച്ചിരുന്നില്ല. അദാലത്തില്‍ എഡിഎം എന്‍ ദേവിദാസ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ആര്‍ഡിഒ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

RANDOM NEWS

Pinaray

ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടെടുക്കില്ല; ഇത് കേരളമാണ് -മുഖ്യമന്ത്രി

കാസര്‍കോട്: ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാട് എടുക്കില്ലെന്നും ഇത് കേരളമാണെന്നും ആവര്‍ത്തിച്ചോര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ്. കാസര്‍കോട് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് …