Saturday , November 17 2018
Breaking News
A-G-C-Basheer

കേരളം പുനസൃഷ്ടിക്കുന്നതിന് സാക്ഷരതാ പ്രവര്‍ത്തകര്‍ അണിനിരക്കണം: എജിസി ബഷീര്‍

കാസര്‍കോട് : പ്രളയ ദുരന്തം നേരിട്ട കേരളത്തെ പുന:സൃഷ്ടിക്കുന്നതിന് സാക്ഷരതാ പ്രവര്‍ത്തകരും തുല്ല്യതാപഠിതാക്കളും അണിനിരക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ ആവശ്യപ്പെട്ടു. ലോകസാക്ഷരതാ ദിനത്തോടനുബന്ധിച്ച് ജില്ലാ സാക്ഷരത മിഷന്‍ ഡി.പി.സി. ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായും സന്നദ്ധ പ്രവര്‍ത്തനമായും ആശയപ്രചാരണമായും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ആര്‍.ഡി.ഒ:പി.ബിജു മുഖ്യാതിഥിയായിരുന്നു. പപ്പന്‍ കുട്ടമത്ത് സാക്ഷരതാദിന സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഹര്‍ഷാദ് വോര്‍ക്കാടി, അഡ്വ: എ.വി.ഉഷ, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങളായ കെ.വി.രാഘവന്‍ മാസ്റ്റര്‍, രാജന്‍ പൊയ്‌നാച്ചി, ജില്ലാ കോഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ പി.പി.സിറാജ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഹയര്‍ സെക്കന്ററി തുല്ല്യതാപാസ്സായി വിവിധ കോഴ്‌സുകളില്‍ ചേര്‍ന്ന പഠിതാക്കളെ ആദരിച്ചു. പ്രേരക്മാര്‍, പഠന കേന്ദ്രം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RANDOM NEWS

Food

കാഞ്ഞങ്ങാട് ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലുകളിലെ ശുചിത്വ സാഹചര്യം മനസിലാക്കാന്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ …