Tuesday , February 19 2019
Breaking News
AIS

എ ഐ എസ് എഫ് ഡി ഇ ഒ ഓഫീസ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: കലാലയ രാഷ്ട്രീയം സംരഷിക്കാന്‍ നിയമ നിര്‍മാണം നടത്തുക, അംഗീകരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടുക, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി ചൂഷണം അവസാനിപ്പിക്കുക, അവകാശ പത്രിക അംഗീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എഐഎസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡി ഇ ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് എഐഎസ് എഫ് സംസ്ഥാന പ്രസിഡന്റ് ജെ അരുണ്‍ബാബു ഉല്‍ഘടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജെ അരുണ്‍ബാബു ആവശ്യപ്പെട്ടു. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആവണമെന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടിനെ എ ഐ എസ് എഫ് സ്വാഗതം ചെയ്യുമ്പോഴും ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വാശ്രയ മാനേജുമെന്റുകള്‍ക്കെതിരായ പോരാട്ടം തുടരേണ്ട സാഹചര്യങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് രാകേഷ് എം അധ്യക്ഷത വഹിച്ചു. എഐവൈ എഫ് ജില്ലാ ജോ.സെക്രട്ടറി എം ശ്രീജിത്ത്, എ ഐഎസ് എഫ് സംസ്ഥാന കമ്മറ്റിയംഗം ഗിരീഷ് പാണംതോട്, സോയ കെ കെ, ജിനുശങ്കര്‍, യദുകൃഷ്ണന്‍ കുറ്റിക്കോല്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് എം എന്‍ സ്മാരക പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചിന് അര്‍ജുന്‍ശങ്കര്‍, അഭിനവ് പരപ്പ, സുബിന്‍രാജ് സി കെ, അക്ഷയ് തുരുത്തി, അമര്‍ നീലേശ്വരം തുടങ്ങിയവര്‍നേതൃത്വം നല്‍കി.

RANDOM NEWS

Ramesh-Chennithal;a

ഓലമേഞ്ഞ ഒറ്റമുറി കുടിലിലെ കുടുംബത്തിന്റെ പ്രതീക്ഷയെ അരിഞ്ഞുവീഴ്ത്തിചെന്നിത്തല

പെരിയ: ഓലമേഞ്ഞ ഒറ്റമുറി കുടിലിലെ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയെയും വാള്‍ തലപ്പ് കൊണ്ട് സി പി എം അരിഞ്ഞു കളയുകയായിരുന്നെന്ന് …