Wednesday , July 17 2019
Breaking News

കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട്, അക്രമം

Voteകാഞ്ഞങ്ങാട്: രാവിലെ തിരഞ്ഞെടുപ്പ് തുടങ്ങിയതുമുതല്‍ ഇടയ്ക്കിടെ അക്രമങ്ങള്‍. പലപ്പോഴും പോലീസ് നോക്കുകുത്തിയാകുന്ന കാഴ്ച. കസേരകള്‍ ചവിട്ടിപ്പൊളിച്ച് ബുത്തുതകര്‍ക്കല്‍. അക്രമികളുടെ കൈയില്‍ വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ ഒന്നിലേറെ. ചോദ്യംചെയ്തവരെ കസേരയും മരക്കഷ്ണങ്ങളുമെടുത്തടിച്ചു. യഥാര്‍ഥ വോട്ടര്‍മാരെത്തിയപ്പോള്‍ പോള്‍ ചെയ്‌തെന്ന മറുപടി. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഞായറാഴ്ച കണ്ട കാഴ്ച ഇതൊക്കെയാണ്.

ഹൊസ്ദുര്‍ഗ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ തിരഞ്ഞെടുപ്പാണ് സ്‌കൂളില്‍ നടന്നത്. പോളിങ് സ്റ്റേഷനില്‍ നീരീക്ഷണ ക്യാമറകളും പോലീസ് സംരക്ഷണവും ഒരുക്കണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കനത്ത പോലീസ് സന്നാഹവും ഉണ്ടായിരുന്നു. എന്നാല്‍, അക്രമികള്‍ക്കു മുമ്പില്‍ കാഞ്ഞങ്ങാട്
ഡിവൈ.എസ്.പി. പി.കെ.സുധാകരനും പോലീസുകാരും നോക്കിനിന്നു. പിന്നീട് ജില്ലാ പോലീസ് മേധാവി ഡോ. എസ്.ശ്രീനിവാസ് സ്ഥലത്തെത്തിയശേഷമാണ് പോലീസ് ഉണര്‍ന്നുപ്രവര്‍ത്തിച്ചത്. രാവിലെമുതല്‍ ചെറിയ തോതില്‍ അക്രമം നടന്നെങ്കിലും മൂന്നുപേരെ മര്‍ദിക്കുന്നതിലേക്കെത്തിയത് ഉച്ചയ്ക്ക് 12.30-ഓടെയാണ്. സി.പി.എം.-ഡി.വൈ.എഫ്.ഐ.-സി.ഐ.ടി.യു പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ വിനോദ്കുമാര്‍ പള്ളയില്‍വീട്, എം.അസൈനാര്‍, പി.വി.സുരേഷ്, വൈസ് പ്രസിഡന്റ് പി.കെ.ഫൈസല്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ല്മെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവല്‍, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പദ്മരാജ് ഐങോത്ത്, കാഞ്ഞങ്ങാട്ടെയും നീലേശ്വരത്തെയും ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ബൂത്തിനടത്തുണ്ടായിരുന്നു..

സംഘടിച്ചെത്തിയ അക്രമികള്‍ ഇവിടത്തെ കസേരകള്‍ നിലത്തിട്ടടിച്ചും ചവിട്ടിയും പൊട്ടിച്ചു. ഇതുകണ്ട് ഓടിയെത്തിയപ്പോഴാണ് അനില്‍ വാഴുന്നോറൊടിക്ക് തലയ്ക്കടിയേറ്റത്. രക്തംവാര്‍ന്ന് അര്‍ധബോധാവസ്ഥയിലായ അനിലിനെ ഉടന്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചു. ശിവപ്രസാദിനും ഷജീറിനും ഇടതുകൈക്കാണ് പരിക്കേറ്റത്. ബുത്തിലുള്ള
വോട്ടര്‍പ്പട്ടികയടക്കം അക്രമികള്‍ എടുത്തുകൊണ്ടുപ്പോയതായി കോണ്‍ഗ്രസ് ആരോപിച്ചു.

വോട്ടര്‍പ്പട്ടികയില്‍ മെമ്പര്‍മാരുടെ പേരുനോക്കി അപ്പപ്പോള്‍ വ്യാജതിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കുകയാണ് സി.പി.എം. ചെയ്തതെന്നും ഇത് ചോദ്യംചെയ്ത പോളിങ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണുണ്ടായതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. നീലേശ്വരം, വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍, സമീപ സ്റ്റേഷനിലെ എസ്.ഐ.മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് സന്നാഹം.

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …