Wednesday , March 20 2019
Breaking News
SBI

എസ്ബിഐ ട്രഷറി ബെഞ്ചിന് നേര്‍ക്ക് ആക്രമണം നടത്തിയവരില്‍ എന്‍ജിഒ യൂണിയന്‍ നേതാക്കളും

തിരുവനന്തപുരം: പൊതുപണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ബഞ്ചില്‍ സമരക്കാരുടെ ആക്രമണം. മാനേജറുടെ കാബിനില്‍ കയറി മേശയും കമ്പ്യൂട്ടറും ഫോണുകളുംതകര്‍ത്തു. സെക്രട്ടേറിയറ്റിന് സമീപമാണ് എസ്ബിഐ ട്രഷറി ബഞ്ച് പ്രവര്‍ത്തിക്കുന്നത്. പതിനഞ്ചോളം വരുന്ന അക്രമികള്‍ ബാങ്കിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.

എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും ജി എസ് ടി വകുപ്പ് കരമന കമ്മീഷണര്‍ ഓഫീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

പൊതുമുതല്‍ നശിപ്പിച്ചതിന് അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. എസ്.ബി ഐ ട്രഷറി ബഞ്ച് ആക്രമിച്ചത് എന്‍ജിഒ യൂണിയന്‍കാരാണെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും ജിഎസ്ടി (വാണിജ്യനികുതി ) കമ്മീഷണര്‍ ഓഫീസിലെ ഇന്‍സ്പക്ടറുമായ മലയിന്‍കീഴ് സ്വദേശി സുരേഷ് ബാബു, ജിഎസ്ടി വിഭാഗത്തില്‍ ഡപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെ ഇന്‍സ്‌പെക്ടറായ സുരേഷ്, നെയ്യാറ്റിന്‍കര സ്വദേശി എന്നിവരടങ്ങുന്ന സംഘമാണ്
ആക്രമണം നടത്തിയത്. ഈ ബ്രാഞ്ചിന്റെ പ്രധാന വാതിലിനോട് ചേര്‍ന്നാണ് സംയുക്ത ട്രേഡ് യൂണിയന്റെ സമരപ്പന്തല്‍. ബാങ്ക് അധികൃതര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ല എന്ന് പോലീസ് പറയുന്നു.

RANDOM NEWS

Arrested

ആദിവാസിയായ തൊണ്ണൂറുകാരിയെ പീഡിപ്പിച്ച് ഉപേക്ഷിച്ചു; ഒരാള്‍ അറസ്റ്റില്‍

ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ തൊണ്ണൂറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കീഴ്പ്പള്ളി വട്ടപറമ്പിലെ പുരയിടത്തില്‍ ബെന്നിയെ (45) …