Wednesday , September 18 2019
Breaking News
Beat

കള്ള വോട്ട് തടയുന്നതിനിടെ സി പി എം ബൂത്ത് ഏജന്റുമാരെ യു ഡി എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി ; 3 പേര്‍ ആശുപത്രിയില്‍

കാസര്‍കോട് : കള്ളവോട്ടു തടയുന്നതിനിടെ സി പി എം ബൂത്ത് ഏജന്റുമാരെ യു ഡി എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനമേറ്റ് 3 സി പി എം പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചട്ടഞ്ചാല്‍ തെക്കില്‍ വെസ്റ്റ് സ്‌കൂളിലെ ഇരുപത്തിയേഴാം നമ്പര്‍ ബൂത്തിലാണ് സംഭവം. തെക്കില്‍ഫെറിയിലെ പഴയവളപ്പില്‍ ഹൗസില്‍ ടി പി സുബൈര്‍, തായല്‍ ഹൗസിലെ ടി അസ്ലം, പി എ ഷഫീഖ് എന്നിവരെ പരിക്കേറ്റ് ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കള്ളവോട്ട് ചെയ്യുന്നത് ചോദ്യം ചെയ്തപ്പോള്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.

അതേസമയം സി പി എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് മൂന്ന് യു ഡി എഫ് പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍, യു ഡി എഫ് ബൂത്ത് ഏജന്റ് അബ്ദുല്‍ഖാദര്‍ മല്ലം, പ്രവാസി ചെമ്മനാട് മണ്ഡലം പ്രസിഡണ്ട് ജലീല്‍ എന്നിവരെ പരിക്കേറ്റു കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കള്ളവോട്ട് ചെയ്തത് ചോദ്യം ചെയ്ത വിരോധത്തില്‍ സി പി എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.

RANDOM NEWS

Mavungal

മണിചെയിന്‍ തട്ടിപ്പ്: മാവുങ്കാലിലെ സ്ഥാപനത്തില്‍ പയ്യന്നൂര്‍ പൊലീസ് പരിശോധന നടത്തി; 2 പേര്‍ കസ്റ്റഡിയില്‍

കാഞ്ഞങ്ങാട് : മണിചെയിന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് മാവുങ്കാലിലെ സ്വകാര്യ സ്ഥാപനത്തില്‍ പരിശോധന നടത്തി. ചൊവ്വാഴ്ച …