Sunday , September 15 2019
Breaking News
Akramam

മുസ്ലിം ലീഗ് നേതാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

കാഞ്ഞങ്ങാട് : മുസ്‌ലിം ലീഗ് പ്രാദേശിക നേതാവിനെ കല്ലു കൊണ്ടു തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചു. മുസ്‌ലിം ലീഗ് പുല്ലൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുസ്തഫ പാറപ്പള്ളിക്ക് (40) ആണ് പരുക്കേറ്റത്. സംഭവത്തില്‍ പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു. വ്യാഴാഴ്ച വൈകിട്ട് അമ്പലത്തറ ടൗണിലാണ് സംഭവം. നോമ്പ് തുറക്കാനായി പഴം വാങ്ങാനെത്തിയതായിരുന്നു മുസ്തഫ.

ഇതിനിടെ എന്താണ് ഇവിടെ നില്‍ക്കുന്നതെന്ന് ചോദിച്ച് സിപിഎം പ്രവര്‍ത്തകനായ യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നു പഴം വാങ്ങി വീട്ടിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ പിറകില്‍ നിന്നു തന്നെ കല്ലു കൊണ്ടു തലക്കിടിക്കുകയായിരുന്നുവെന്ന് മുസ്തഫ പറഞ്ഞു.ഇതിനു പിന്നാലെ മറ്റൊരു സിപിഎം പ്രവര്‍ത്തകനെത്തി തന്നെ മര്‍ദിക്കുകയും ചെയ്തുവെന്ന് മുസ്തഫ പറഞ്ഞു.

മുറിവേറ്റതിനെ തുടര്‍ന്നു ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും അതിനും സിപിഎം പ്രവര്‍ത്തകര്‍ സമ്മതിച്ചില്ലെന്ന് ഇദ്ദേഹം പറയുന്നു.
പിന്നീട് മീങ്ങോത്ത്-ചാലിങ്കാല്‍ വഴി കാഞ്ഞങ്ങാട്ടെത്തി സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താനും യുഡിഎഫ് നേതാക്കളും ആശുപത്രിയിലെത്തി മുസ്തഫയെ കണ്ടു.

RANDOM NEWS

SYS

എസ് വൈ എസ് ജില്ലാ യുവജന റാലി ഫെബ്രുവരി 8ന് കാസര്‍കോട്ട്; പ്രഖ്യാപനവും ടീം ഒലീവ് സമര്‍പ്പണവും പ്രൗഢമായി

കാസര്‍കോട് : യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജില്ലാ യുവജന റാലി 2020 ഫെബ്രുവരി …