Tuesday , August 20 2019
Breaking News
Misile

സൗദിയിലെ ജനവാസകേന്ദ്രത്തിനു നേരെ മിസൈല്‍ ആക്രമണശ്രമം

ഖമീസ്മുഷൈത്ത്: സൗദിയിലെ ഖമീസ് മുഷൈത്തിനു നേരെ ഇന്നും(വ്യാഴം) മിസൈല്‍ ആക്രമണ ശ്രമം. മിസൈല്‍ ആക്രമണശ്രമത്തെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകര്‍ത്തതായി സൗദി അറേബ്യയുടെ ഔദ്യോഗികവാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖമീസ്മുഷൈത്തിലെ ജനവാസ കേന്ദ്രത്തിനുനേരെയായിരുന്നു മിസൈല്‍ ആക്രമണ ശ്രമം
ഉണ്ടായതെന്ന് സഖ്യസേ
ന വക്താവ് തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ യമനിലെ സന പ്രവിശ്യയില്‍നിന്നാണ് ഖമീസിലെ ജനവാസ കേന്ദ്രത്തിനു നേരെ മിസൈല്‍ തൊടുത്തുവിട്ടതെന്നും തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.

കിംഗ് ഖാലിദ് എയര്‍ബേസ് ലക്ഷ്യമാക്കിയാണ് മിസൈല്‍ തൊടുത്തുവിട്ടതെന്ന ഹൂതികളുടെ അവകാശവാദത്തെ തുര്‍ക്കി അല്‍ മാലിക്കി തള്ളി. നിരാശയാണ് ഹൂതികളുടെ പ്രസ്താവനകാരണം. യുദ്ധക്കുറ്റത്തിനു സമാനമായ ഹൂതികളുടെ പ്രവൃത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ തെക്ക് ഭാഗത്ത് അബഹ വിമാനത്താവളത്തിനു നേരെ ജൂലായ് മൂന്നിനുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒമ്പത് സാധാരണക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ജൂണ്‍ 12ന് ഇതേ വിമാനത്താവളത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 26 സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജൂണ്‍ 23നു അബഹ വിമാനത്താവളത്തിനുനേരെയുണ്ടായ
ആക്രമണത്തില്‍ ഒരു സിറിയക്കാരന്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

RANDOM NEWS

UAE

ഒറ്റ അക്ഷരത്തില്‍ ലോകത്തെ ആദ്യ സര്‍ക്കാര്‍ വെബ്‌സൈറ്റുമായി യുഎഇ

ഒരേയൊരക്ഷരം ആര്‍ക്കും എളുപ്പം തിരയാന്‍ കഴിയും വിധം ചെറിയ ഡൊമൈന്‍ നെയിം. യുഎഇ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഡൊമൈനിനാണ് ഈ …