Tuesday , August 20 2019
Breaking News

സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ ബിയര്‍കുപ്പി കൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചു

Akramamകാസര്‍കോട് : സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ബിയര്‍ കുപ്പികൊണ്ട് അടിച്ചു പരിക്കേല്‍പിച്ചു. കറന്തക്കാട്ടെ ശ്രീധരന്റെ മകന്‍ കെ. കൃഷ്ണനാ (25) പരിക്കേറ്റത്. ഇയാളെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. സുഹൃത്ത് എം സൂരജിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു കൃഷ്ണന്‍. എയര്‍ലൈന്‍സിന് സമീപത്ത് വെച്ചാണ് അക്രമമുണ്ടായത്.

ട്രാഫിക് ബ്ലോക്കില്‍ പെട്ട കൃഷ്ണന്‍ ഹോണടിച്ച് ഒരു കാറിന്റെ മുമ്പിലേക്ക് ഓവര്‍ടേക്ക് ചെയ്യുകയായിരുന്നു. ഇതിന്റെ വിരോധത്തില്‍ കാറിലുണ്ടായിരുന്ന അഞ്ചംഗ സംഘം ബിയര്‍ കുപ്പിയെടുത്ത് അടിച്ചുപരിക്കേല്‍പിക്കുകയും കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും ആശുപത്രിയില്‍ കഴിയുന്ന ടെമ്പോ ഡ്രൈവറായ കൃഷ്ണന്‍ പറഞ്ഞു. വിവരമറിഞ്ഞ് പോലീസെത്തി അന്വേഷണം ആരംഭിച്ചു.

RANDOM NEWS

Arrested

കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന ഒന്നരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട് ബസ്സില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. …