Wednesday , June 19 2019
Breaking News

കല്ലൂരാവിയില്‍ യുവാവിന് കുത്തേറ്റു; വീടുകയറി അക്രമത്തില്‍ യുവതിക്ക് പരിക്ക് ; 23 പേര്‍ക്കെതിരെ കേസ്

Akramamകാഞ്ഞങ്ങാട്: കല്ലൂരാവി, മൂവാരിക്കുണ്ടില്‍ സംഘര്‍ഷം; യുവാവിന് കുത്തേറ്റു. ഇതിന്റെ തുടര്‍ച്ചയായി വീടുകയറി യുവതിയെ അക്രമിച്ചു. സംഭവത്തില്‍ ഹോസ്ദുര്‍ഗ്ഗ് പൊലീസ് നരഹത്യാശ്രമത്തിന് രണ്ട് കേസെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് സംഭവം. റംഷീദ് (20) എന്ന യുവാവിനാണ് കുത്തേറ്റത്. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന മൂന്നുപേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. റഷീദിന് കുത്തേറ്റതിന് പിന്നാലെ സരോജിനി (37) എന്ന സ്ത്രീയുടെ വീടുകയറി അക്രമം ഉണ്ടായി. പരിക്കേറ്റ സരോജിനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 20 പേര്‍ക്കെതിരെയും ഹോസ്ദുര്‍ഗ്ഗ് പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു.സംഘര്‍ഷ വിവരമറിഞ്ഞ് ഡിവൈ എസ് പി കെ ദാമോദരന്റെ നേതൃത്വത്തില്‍ പൊലീസെത്തിയാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയത്.

RANDOM NEWS

Nileshwram

നീലേശ്വരത്ത് കമ്മ്യൂണിറ്റി ഹാളും തുടര്‍വിദ്യാകേന്ദ്രവും സജ്ജമായി

നീലേശ്വരം നഗരസഭയിലെ കരുവാച്ചേരിയില്‍ കമ്മ്യൂണിറ്റി ഹാളും തുടര്‍വിദ്യാകേന്ദ്രവും സജ്ജമായി. നഗരസഭയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരുനില …