Wednesday , June 26 2019
Breaking News
Akramam

ആദൂരില്‍ മുഖംമൂടി സംഘം ടെമ്പോഡ്രൈവറേയും സഹായിയേയും അക്രമിച്ച് ഒന്നരലക്ഷം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു

ആദൂര്‍ : കോഴി കൊണ്ടുവരാന്‍ കര്‍ണാടക പുത്തൂരിലേക്ക് ടെമ്പോയില്‍ പോവുകയായിരുന്ന ഡ്രൈവറേയും സഹായിയേയും മര്‍ദ്ദിച്ച് മുഖംമൂടി സംഘം ഒന്നര ലക്ഷം രൂപയും രണ്ട് മൊബൈല്‍ ഫോണുകളും തട്ടിപ്പറിച്ചതായി പരാതി.

ഞായറാഴ്ച പുലര്‍ച്ചെ 12.30ഓടെ ആദൂര്‍ സി.എ നഗറിലാണ് സംഭവം.
ടെമ്പോ ഡ്രൈവര്‍ കളനാട്ടെ ഫാറൂഖ്, സഹായി പൂച്ചക്കാട്ടെ ഹബീബ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

കോഴി കൊണ്ടുവരാനായി 407 ടെമ്പോ വണ്ടിയില്‍ കര്‍ണാടക പുത്തൂരിലേക്ക് പോകുന്നതിനിടെ ആള്‍ട്ടോ800 കാറിലെത്തിയ മുഖംമൂടി ധാരികളായ മൂന്നുപേര്‍ തങ്ങളെ റോഡിലേക്ക് വലിച്ചിറക്കി മര്‍ദ്ദിച്ച ശേഷം കൈവശമുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയും രണ്ട് മൊബൈല്‍ ഫോണുകളും തട്ടിപ്പറിക്കുകയായിരുന്നുവെന്ന് ഇവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പിന്നീട് സംഘം കര്‍ണാടക സുള്ള്യ ഭാഗത്തേക്ക് കാറില്‍ കടന്നുകളയുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. മര്‍ദ്ദനമേറ്റ ഫാറൂഖും ഹബീബും ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RANDOM NEWS

chattanchal

ചിന്താവിഷ്ടയായ സീതയുടെ നൂറാം വാര്‍ഷികം: ജില്ലാതല ഉദ്ഘാടനം

ചട്ടഞ്ചാല്‍ : ദേശീയ വായനാ മാസചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും ജില്ലാതല വായന പക്ഷാചരണ സംഘാടക സമിതിയും …