Tuesday , January 22 2019
Breaking News
Aloor

ആലൂര്‍ മജ്‌ലിസുന്നൂറും തലമുറ സംഗമവും വെള്ളിയാഴ്ച നടക്കും

കാസറഗോഡ്: എസ്.കെ.എസ്.എസ്.എഫ് ആലൂര്‍ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മജ്‌ലിസുനൂറും മതപ്രഭാഷണവും തലമുറ സംഗമവും 2017- ഡിസംബര്‍ 15 വെള്ളിയാഴ്ച വൈകിട്ട് 6. മണിക്ക് ആലൂര്‍ ശംസുല്‍ ഉലമാ നഗറില്‍ വെച്ച് നടക്കും.

പരിപാടി ശാഖാ പ്രസിഡണ്ട് ശിഹാബ് ആലൂരിന്റെ അദ്ധ്യക്ഷതയില്‍ മന്‍സൂര്‍ ഫൈസി ആലൂര്‍ ഖത്തീബ് കാക്കയങ്ങാട് ജുമാ മസ്ജിദ് കണ്ണൂര്‍ ഉദ്ഘാടനം ചെയ്യും

വൈകിട്ട് 6.30ന് തലമുറ സംഗമവും ആദരിക്കല്‍ ചടങ്ങുകളും നടക്കും തുടര്‍ന്ന്
പ്രശസ്ത ഇസ്ലാമിക പ്രാസംഗികന്‍ കീച്ചേരി അബ്ദുള്‍ ഗഫൂര്‍ മൗലവി മുഖ്യ പ്രഭാഷണം നടത്തും തുടര്‍ന്ന് നടക്കുന്ന മജ്‌ലിസുന്നൂറിനും കൂട്ടുപ്രാര്‍ത്ഥനക്കും സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും.

ബോവിക്കാനം റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ട്രഷറര്‍ എ മുഹമ്മദ്, എസ് കെ എസ് എസ് എഫ് ജിസിസി പ്രസിഡണ്ട് ഉമ്മര്‍ഹാജി, ജിസിസി കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ എ.ടി, ജിസിസി കമ്മിറ്റി ട്രഷറര്‍ നൗഷാദ് കോളോട്ട് ,ശാഖാ വൈസ് പ്രസിഡണ്ടുമാരായ ഖാദര്‍ ആലൂര്‍ ,ഇര്‍ഷാദ് മിത്തല്‍, വര്‍ക്കിംഗ് സെക്രട്ടറി ജീലാനി ആലൂര്‍, സെക്രട്ടറിമാരായ ആസിഫ് എ.ടി, ഷഹല്‍ എ.കെ, റഹിംതായത്ത് കസ്റ്റര്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ബി.കെ സിദ്ധീഖ് ആലൂര്‍, ക്ലസ്റ്റര്‍ കമ്മിറ്റി സെക്രട്ടറി രിഫായി ആലൂര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.ജനറല്‍ സെക്രട്ടറി മസൂദ് മീത്തല്‍ സ്വാഗതവും ട്രഷറര്‍ റഫീഖ് മീത്തല്‍ നന്ദിയും പറയും

RANDOM NEWS

Waste

പെരിയയില്‍ ജനവാസകേന്ദ്രത്തില്‍ മാലിന്യം തള്ളി

പെരിയ: ജനവാസകേന്ദ്രത്തില്‍ വന്‍ തോതില്‍ മാലിന്യം തള്ളി. പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ സുശീല ഗോപാലന്‍ നഗറിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ ചെങ്കല്‍പ്പണയിലും …