Wednesday , July 8 2020
Breaking News

ആലുര്‍ ഹിദായത്തുല്‍ ഇസ്ലാം യുവജന സംഘത്തിന്റെ സില്‍വര്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

ആലുര്‍: മത സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യമായി നിറഞ്ഞ് നിന്ന് 25 വര്‍ഷം പിന്നിടുന്ന ഹിദായത്തുല്‍ ഇസ്ലാം യുവജന സംഘത്തിന്റെ ഫെബ്രുവരിയില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജമാഅത്ത് ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫിയുടെ നേതൃത്വത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ബലി പെരുന്നാള്‍ ദിനത്തില്‍ ആലുര്‍ ജുമാ മസ്ജിദില്‍ വെച്ച് നിര്‍വ്വഹിച്ചു… ആലൂര്‍ ജമാഅത്ത് പ്രസിഡന്റ് എ.ടി അബൂബക്കര്‍, ഡോ. അബ്ദുല്‍ ഖാദര്‍ കരക്കക്കാലിന് നല്‍കി ലോഗോ പ്രകാശനം ചെയ്തു.. ജമാഅത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ,ഹിദായത്തുല്‍ ഇസ്ലാം സംഘം പ്രസിഡന്റ് സിദ്ധീഖ് ബി.കെ സെക്രട്ടറി ശിഹാബ് ആലുര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു… ഇരുപ്പത്തഞ്ചാം വാര്‍ഷികത്തിന് മുന്നോടിയായി ഇരുപ്പത്തഞ്ച് ഇന കര്‍മ്മ പരിപാടിയുടെ ഉദ്ഘാടനം ആഗസ്റ്റ് 29 വ്യാഴാഴ്ച രാത്രി ആലുര്‍ ജമാഅത്ത് ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

RANDOM NEWS

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം ഡി. എം. ഒ

കാസര്‍കോട് : മഴക്കാലം ജില്ലയില്‍ ശക്തിപ്രാപിച്ചതോടു കൂടി ജില്ലയിലെ കുടിവെള്ളസ്രോതസ്സുകളിലും മറ്റും മലിനജലം കലരുകയും ചെയ്ത സാഹചര്യത്തില്‍ ജന്തുജന്യരോഗമായ എലിപ്പനിരോഗം …