Tuesday , August 20 2019
Breaking News
Ambikasudhan-Mangad

പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യം: ഡോ.അംബികാസുതന്‍ മാങ്ങാട്

കുണ്ടംകുഴി: പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യമാണെന്ന് സാഹിത്യകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. എട്ടാം ക്ലാസിലെ അംബികാസുതന്‍ മാങ്ങാടിന്റെ രണ്ടു മത്സ്യങ്ങള്‍ എന്ന കഥയുടെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കഥാകാരന്‍ തന്നെ കുട്ടികളുമായി സംവദിക്കാനെത്തിയത്. പരിസ്ഥിതി വിഷയങ്ങളില്‍ ഊന്നി കഥകളെഴുതാന്‍ കാരണമെന്താണെന്ന കുട്ടികളില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് തന്റെ സാമൂഹിക പ്രതിബദ്ധതയാണ് അതിനു പ്രേരിപ്പിക്കുന്നതെന്നും കാസര്‍കോടിന്റെ തനതുഭാഷ അതിനു കൂടുതല്‍ ശക്തി പകരുന്നതായും അദ്ദേഹം വ്യക്തമാക്കി. തന്റെ ചുറ്റുപാടും സംഭവിക്കുന്ന സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ നൊമ്പരപ്പെടുത്തിയ മനസില്‍ നിന്നാണ് കഥയെഴുത്തിന്റെ ഉറവകള്‍ മുളപൊട്ടുന്നതെന്നും കഥാകാരന്‍ പറഞ്ഞു. പ്രധാനധ്യാപകന്റെ ചുമതല വഹിക്കുന്ന പി.ഹാഷിം, മലയാള വിഭാഗം അധ്യാപകരായ പി.കെ ജയരാജന്‍, അനൂപ് പെരിയല്‍, ടി.പി റജുല എന്നിവര്‍ നേതൃത്വം നല്‍കി.

RANDOM NEWS

Arrested

കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന ഒന്നരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട് ബസ്സില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. …