Tuesday , July 16 2019
Breaking News

ഭിന്നശേഷിക്കാരെ പോളിങ് ബൂത്തില്‍ എത്തിക്കാന്‍ 25 ആംബുലന്‍സ്

---------കാസര്‍കോട് : വോട്ട് ചെയ്യുന്നതിനുവേണ്ടി ഭിന്നശേഷിക്കാരെ പോളിങ് ബൂത്തില്‍ എത്തിക്കാന്‍ ജില്ലയില്‍ 25 ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത.് മഞ്ചേശ്വരം, ഉദുമ നിയമസഭാ മണ്ഡലങ്ങള്‍ക്ക് ആറു വീതവും കാസര്‍കോടിന് അഞ്ചും കാഞ്ഞങ്ങാടിനും തൃക്കരിപ്പൂറിനും നാലു വീതവും ആംബുലന്‍സുകളാണ് അനുവദിച്ചിട്ടുള്ളത്.

ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി 84 സെക്ടര്‍ കോഡിനേറ്റര്‍മാരെ നിയമിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും വോട്ട് ചെയ്യുന്നതിനുളള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ 84 സെക്ടര്‍ കോഡിനേറ്റര്‍മാരെ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു നിയമിച്ചു. വോട്ട് ചെയ്യുന്നതിന് ഭിന്നശേഷിക്കാരെ പോളിങ് ബൂത്തില്‍ എത്തിക്കാനുളള പ്രവര്‍ത്തനങ്ങളില്‍ ഭിന്നശേഷിക്കാരുടെ നോഡല്‍ ഓഫീസറെ സഹായിക്കുകയെന്നതാണ് ഇവരുടെ ചുമതല. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ 19 ഉം കാസര്‍കോട് 15 ഉം ഉദുമ 18 ഉം കാഞ്ഞങ്ങാടും തൃക്കരിപ്പൂരും 16 വീതവും സെക്ടര്‍ കോഡിനേറ്റര്‍മാരെയാണ് നിയമിച്ചത്. ഐസിഡിഎസ് സൂപ്പര്‍ വൈസര്‍, അങ്കണ്‍വാടി ജീവനക്കാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍ എന്നിവരെയാണ് സെക്ടര്‍ കോഡിനേറ്റര്‍മാരായി നിയമിച്ചത്. ഇവര്‍ക്ക് പുറമേ ഭിന്നശേഷിക്കാരെ പോളിങ് ബൂത്തില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ 12 കോര്‍ഡിനേറ്റര്‍മാരെയും ജില്ലാ കളക്ടര്‍ നിയമിച്ചിരുന്നു.

RANDOM NEWS

Collector-Dr.-Sajith-Babu-Damoddharan

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് അനുസൃതമായി എല്ലാ വീടുകളിലും മഴവെള്ള സംഭരണി ഉറപ്പു വരുത്തണം

കാസര്‍കോട് : ജലസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് അനുസൃതമായി എല്ലാ വീടുകളിലും മഴവെള്ള സംഭരണി ഉറപ്പു വരുത്തണമെന്ന് ജില്ലാ …