Thursday , May 24 2018
Breaking News
Death

അമേരിക്കയില്‍ കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

വാഷിങ്ടണ്‍: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. സന്ദീപ് തോട്ടപ്പിള്ളി (40), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാചി (ഒന്‍പത്) എന്നിവരുടെ മൃതദേഹങ്ങളാണ് ഈല്‍ നദിയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും കരക്കെത്തിച്ചിട്ടുണ്ട്.

നദിയിലെ വെള്ളം താഴ്ന്നപ്പോള്‍ സൗമ്യയുടെ മൃതദേഹം ആദ്യം കണ്ടെത്തിയിരുന്നു. അതിനു ശേഷം കഴിഞ്ഞ ദിവസമാണ് കാറ് കണ്ടെത്തിയത്. കാറിനുള്ളില്‍ നിന്നാണ് സന്ദീപിന്റെയും മകള്‍ സാച്ചിയുടെയും മൃതദേഹം ലഭിച്ചത്. മകളെ രക്ഷിക്കാനായി ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്ന രീതിയിലാണ് സന്ദീപിന്റെ മൃതദേഹം കാണപ്പെട്ടത്. ഇവരുടെ മകന്‍ സിദ്ധാന്തിന്റെ മൃതദേഹമായിരുന്നു കണ്ടെത്താന്‍ ബാക്കിയുണ്ടായിരുന്നത്. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് സിദ്ധാന്തിന്റെ മൃതദേഹവും കണ്ടെത്തിയത്. മൃതദേഹങ്ങളുടെ അവസ്ഥ മോശമായതിനാല്‍ ഇന്ത്യയിലെത്തിക്കാന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പിള്ളിയെയും കുടുംബത്തെയും ഏപ്രില്‍ ആറ് മുതലാണ് കാണാതായത്. മെറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനത്തില്‍ പോര്‍ട്‌ലാന്‍ഡില്‍നിന്ന് സാന്‍ ഹൊസേയിലേക്കുള്ള യാത്രയ്ക്കിടെ കുടുംബത്തെ കാണാതാകുകയായിരുന്നു. കരകവിഞ്ഞൊഴുകിയ ഈല്‍ നദിയില്‍ ഇവരുടെ വാഹനം ഒഴുക്കില്‍പ്പെട്ടതായി അധികൃതര്‍ക്ക് വിവിരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നദിയില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയത്. ശക്തമായ കാറ്റും മഴയും തിരച്ചില്‍
തടസപ്പെടുത്തിയിരുന്നു. വാഹനത്തിന്റെ ഭാഗങ്ങളും ചില വസ്തുക്കളും തിരച്ചിലിനിടെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ദക്ഷിണ കാലിഫോര്‍ണിയയിലെ വലന്‍സിയയിലായിരുന്നു സന്ദീപിന്റെയും കുടുംബത്തിന്റെയും താമസം. യു.എസിലെ ഓറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡില്‍ നിന്ന് സനോസെയിലേക്ക് പോകുന്നതിനിടെയായിരുന്നു സന്ദീപിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഈല്‍ നദിയില്‍ വീഴുകയായിരുന്നു.

കാര്‍ ഒഴുക്കില്‍പ്പെട്ടത്, തൊട്ടുപിറകിലുണ്ടായിരുന്ന പ്രൊഫസറും കുടുംബവും നേരില്‍ കണ്ടിരുന്നു. സംഭവം കണ്ടയുടന്‍ അവര്‍ പോലീസില്‍ വിവരം അറിയിച്ചു. ഉടനെ പോലീസും ഹെലികോപ്ടറും എത്തി ഈല്‍ നദിയില്‍ ഒരുപാട് നേരം നിരീക്ഷണ പറക്കല്‍ നടത്തിയെങ്കിലും കൂടുതല്‍ വിവരം ലഭിക്കാനോ കാര്‍ കിടന്ന സ്ഥലം കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല.
അതുകൊണ്ട് തന്നെ ഈ കുടുംബം അപകടത്തില്‍പ്പെട്ടതിന്റെ ലക്ഷണമൊന്നും ആദ്യം അവര്‍ക്ക് ലഭിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സൗമ്യയുടെ ഹാന്‍ഡ് ബാഗാണ് ആദ്യം അവര്‍ക്ക് ലഭിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സൗമ്യയുടെ ഹാന്‍ഡ് ബാഗാണ് ആദ്യം ലഭിച്ചത്. അതില്‍ പേര് കൊത്തിയ വിവാഹമോതിരം മറ്റും ഉണ്ടായിരുന്നു.
അതില്‍ നിന്നുമാണ് നദിയില്‍പ്പെട്ട കുടുംബത്തിന്റെ തിരിച്ചറിയാനുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം കാര്‍ കണ്ടെടുക്കുമ്പോള്‍ നദിയിലെ ചെളിയില്‍ പൂണ്ട നിലയിലായിരുന്നു.

RANDOM NEWS

Odiyan

ഒടിയനുമായി പ്രിയനന്ദനും; ഇത് മോഹന്‍ലാലിനുള്ള വെല്ലുവിളിയോ?

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശ്രീകുമാര്‍ മേനോന്‍മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഒടിയന്‍. കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പിന്‍ബലത്തില്‍ ഒരുങ്ങുന്ന ഒടിയന്‍ പ്രഖ്യാപിച്ച …