Wednesday , July 18 2018
Breaking News
Trump

അടുത്ത മാസത്തേക്കുള്ള ബജറ്റ് പാസായില്ല; അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചേക്കും

വാഷിങ്ടണ്‍: അമേരിക്കയില്‍ ധനകാര്യബില്‍ പാസ്സാവാത്തതിനേത്തുടര്‍ന്ന് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. വോട്ടെടുപ്പില്‍ സെനറ്റര്‍മാര്‍ തമ്മില്‍ സമവായത്. ഇതോടെ അടുത്ത ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റിന് സെനറ്റിന്റെ അനുമതി ലഭിച്ചില്ല.

2013-ല്‍ ഒബാമ സര്‍ക്കാരിന്റെ കാലത്താണ് അമേരിക്ക ഇതിന് മുമ്പ് സമാനമായ പ്രതിസന്ധി നേരിട്ടത്. അന്ന് പതിനാറ് ദിവസത്തോളം സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ബില്‍ പാസാക്കുന്നതിനുള്ള അവസാന സമയം. എന്നാല്‍ ഡെമോക്രാറ്റുകളുമായ സമവായത്തിലെത്താന്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായില്ല. ഇതേ തുടര്‍ന്ന് ബില്‍ പാസാക്കന്‍ വേണ്ട ഭൂരിപക്ഷം ലഭിക്കാതെ പോകുകയായിരുന്നു.

അതേസമയം ഫെഡറല്‍ സേവനങ്ങളും സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം വരില്ല. കഴിഞ്ഞ തവണ പ്രതിസന്ധി ഉണ്ടായപ്പോള്‍ ദേശീയ ഉദ്യോനങ്ങളും സ്മാരകങ്ങളും അടച്ചുപൂട്ടിയതോടെ വന്‍ജനരോഷമാണ് അമേരിക്കയില്‍ ഉണ്ടായത്. ട്രംപ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷവേളയിലാണ് പുതിയ പ്രതിസന്ധിയെന്നത് റിപ്പബ്ലിക്
പാര്‍ട്ടിക്ക് കടുത്ത ക്ഷീണമുണ്ടാക്കും.

RANDOM NEWS

Kroyesh

ഇംഗ്ലണ്ട് വീണു, ചരിത്രം കുറിച്ച് ക്രൊയേഷ്യ

മോസ്‌ക്കോ: ലുഷ്നിക്കി സ്റ്റേഡിയത്തില്‍ ഇതാ പുതിയൊരു ചരിത്രം. ലോകകപ്പില്‍ തങ്കലിപികളില്‍ എഴുതപ്പെട്ടൊരു ചരിത്രം. ക്രൊയേഷ്യ ആദ്യമായി ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. …